News Kerala

നാണയം വിഴുങ്ങി മരണപ്പെട്ട മൂന്ന് വയസ്സുകാരന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്തി

കൊല്ലം: നാണയം വിഴുങ്ങി മരണപ്പെട്ട മൂന്ന് വയസ്സുകാരന്‍ പൃഥിരാജിന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്തി. കൊല്ലം പൂതക്കുളം ചെമ്പകശ്ശേരിയിലുള്ള അമ്മയുടെ വീട്ടുവളപ്പിലാണ് മൃതദേഹം അടക്കിയത്. കുഞ്ഞിന്റെ വയറ്റില്‍ രണ്ട് നാണയം ഉണ്ട് എന്ന വിവരം ഡോക്ടര്‍മാര്‍ മറച്ചുവെച്ചു എന്ന് ബന്ധുക്കള്‍ ആരോപിച്ചു.