News Kerala

ശ്രീചിത്രയില്‍ സൗജന്യ ചികിത്സയ്ക്ക് നിബന്ധനകള്‍; ബിപിഎല്‍ വിഭാഗത്തിനും നിബന്ധനകള്‍ ഏര്‍പ്പെടുത്തി

തിരുവനന്തപുരം: ശ്രീചിത്ര ആശുപത്രിയില്‍ സൗജന്യ ചികിത്സയ്ക്ക് കര്‍ശന നിബന്ധനകളേര്‍പ്പെടുത്തി. ബിപിഎല്‍ വിഭാഗത്തിലെ എല്ലാവര്‍ക്കും ഇനി മുതല്‍ സൗജന്യ ചികിത്സ ലഭിക്കില്ല. സാമ്പത്തിക അവസ്ഥ തെളിയിക്കുന്ന രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രമാകും ചികിത്സ ഇളവ് നല്‍കുക.