News Kerala

സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ബിപിഎല്‍ സ്‌കോളര്‍ഷിപ്പ് മുടങ്ങി

കോഴിക്കോട്: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ബി.പി.എല്‍ സ്‌കോളര്‍ഷിപ്പ് മുടങ്ങിയതിനാല്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. സര്‍ക്കാര്‍ പ്രത്യേക നിയമനിര്‍മാണം നടത്താത്തതിനാല്‍ സ്‌കോളര്‍ഷിപ്പ് എന്ന് ലഭിക്കുമെന്ന് വ്യക്തതയില്ല. നൂറിലധികം വിദ്യാര്‍ത്ഥികളാണ് പഠിപ്പ് മുടങ്ങുമെന്ന ആശങ്കയില്‍ കഴിയുന്നത്.