News Kerala

വയനാട്ടിലെ ബീനാച്ചി പനമരം റോഡിന്റെ നവീകരണ പ്രവൃത്തിക്കെതിരെ വ്യാപക പരാതി

വയനാട്: വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി-മാനന്തവാടി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന, ബീനാച്ചി പനമരം റോഡിന്റെ നവീകരണ പ്രവൃത്തിക്കെതിരെ വ്യാപക പരാതി. കിഫ്ബിയില്‍ നിന്ന് 54 കോടി രൂപ ചെലവഴിച്ച് നടത്തുന്ന നവീകരണത്തില്‍ കരാര്‍ വ്യവസ്ഥകളൊന്നും പാലിക്കുന്നില്ലെന്ന് ജനകീയ സമിതി പൊതുമരാമത്ത് മന്ത്രിക്ക് പരാതി നല്‍കി. അപാകതകള്‍ പരിഹരിച്ച് റോഡു നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു.