News Kerala

ബ്രൂവറി വിവാദം; എക്‌സൈസ് വകുപ്പിന്റെ വാര്‍ത്താക്കുറിപ്പിനെക്കുറിച്ച് അന്വേഷണം

തിരുവനന്തപുരം: ബ്രൂവറി വിവാദത്തില്‍ എക്‌സൈസിന്റേതായി പുറത്തുവന്ന വാര്‍ത്താ കുറിപ്പിനെ കുറിച്ച് അന്വേഷണം. വാര്‍ത്താക്കുറിപ്പ് വ്യാജമാണോ എന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നികുതി എക്‌സൈസ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസ് ആഭ്യന്തര സെക്രട്ടറിയ്ക്ക് കത്ത് നല്‍കി. വാര്‍ത്താക്കുറിപ്പില്‍ പ്രതിപക്ഷ നേതാവിനെ അവഹേളിച്ചു എന്നാരോപിച്ച് പ്രതിപക്ഷം സ്പീക്കര്‍ക്ക് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിരുന്നു.