News Kerala

ജാതി വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കും മുടിവെട്ടാവുന്ന ബാര്‍ബര്‍ഷോപ്പിന് തുടക്കം

ഇടുക്കി: വട്ടവടയിലെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഇനി ജാതിവിവേചനം ഇല്ലാതെ തലമുടി വെട്ടാം. എല്ലാ വിഭാഗങ്ങള്‍ക്കും മുടി വെട്ടാനുള്ള സൗകര്യങ്ങളോടുകൂടി പുതിയ ബാര്‍ബര്‍ ഷോപ്പ് കോവിലൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബാര്‍ബര്‍ ഷോപ്പുകളില്‍ ചക്ലിയ വിഭാഗങ്ങള്‍ക്ക് തലമുടി വെട്ടാന്‍ മുതിര്‍ന്ന ജാതിക്കാര്‍ പതിറ്റാണ്ടുകളായി അനുവദിക്കാത്തത് വിവാദമായതിനെ തുടര്‍ന്നാണ് പഞ്ചായത്ത് ഇടപെട്ട് സൗകര്യമൊരുക്കിയത്.