News Kerala

മരടിലെ ഫ്ളാറ്റ്‌ സമുച്ചയം പൊളിക്കാനുള്ള ഉത്തരവില്‍ പുനഃപരിശോധന ഹര്‍ജി നല്‍കും: നിര്‍മ്മാതാക്കള്‍

കൊച്ചി: മരടിലെ ആല്‍ഫാ സിറീന്‍ ഫ്ളാറ്റ്‌ സമുച്ചയം പൊളിച്ചു മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവില്‍ പുനഃപരിശോധന ഹര്‍ജി നല്‍കുമെന്ന് ഫ്ളാറ്റ്‌ നിര്‍മ്മാതാക്കള്‍. ഫ്ളാറ്റ്‌ നിര്‍മ്മിക്കുമ്പോള്‍ എല്ലാ നിയമപരമായ അനുമതികളും ഉണ്ടായിരുന്നു എന്നതടക്കം നിലവിലെ കോടതി ഉത്തരവില്‍ പല കാര്യങ്ങളും പരിഗണിച്ചിട്ടില്ല എന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു.