News Kerala

വനംമന്ത്രി രാജുവിന്റെ മണ്ഡലത്തില്‍ ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മ്മിച്ചതില്‍ അഴിമതിയെന്ന് ആരോപണം

കൊല്ലം: പുനലൂര്‍ താമരപ്പള്ളിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മ്മിച്ചതില്‍ അഴിമതി എന്ന് ആരോപണം. വനംമന്ത്രി കെ.രാജുവിന്റെ മണ്ഡലത്തില്‍ നാലുലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച കാത്തിരിപ്പുകേന്ദ്രത്തിന്റെ പേരിലാണ് വിവാദം. ശക്തമായി മഴ പെയ്താല്‍ നനയുന്ന ഈ ബസ് കാത്തിരിപ്പു കേന്ദ്രം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലും ചര്‍ച്ചാ വിഷയമാണ്.