News Kerala

പൗരത്വ നിയമം: അഭിനേതാക്കള്‍ ആര്‍ക്കൊപ്പമെന്നാരാഞ്ഞ് ശോഭാ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍

കൊച്ചി: പൗരത്വ നിയമത്തെ എതിര്‍ത്ത വിദ്യാര്‍ഥി സമരത്തെ പിന്തുണച്ച അഭിനേതാക്കള്‍ക്കെതിരെ ബിജെപി. പൃഥ്വിരാജ് അടക്കമുള്ളവര്‍ ആരുടെ പക്ഷത്തെന്ന് ശോഭാ സുരേന്ദ്രന്‍. രാജ്യത്തിനൊപ്പമോ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പമോ എന്ന് ചോദ്യം. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, പാര്‍വതി എന്നിവരുടെ നിലപാട് സിനിമകളുടെ പ്രമോഷന്‍ ലക്ഷ്യമിട്ടെന്നും വിമര്‍ശനം.