News Kerala

ഉദ്യോഗസ്ഥതലപ്പത്ത് അഴിച്ചുപണി

തിരുവനന്തപുരം: ഉദ്യോഗസ്ഥതലപ്പത്ത് അഴിച്ചുപണി. യു.വി. ജോസിനെ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി കെ. ബിജുവിനെ ലാന്റ് റവന്യൂ കമ്മീഷണറായി മാറ്റി നിയമിക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. ലാന്റ് റവന്യൂ കമ്മീഷണര്‍ സി.എ. ലതയെ ഫിഷറീസ് വകുപ്പ് ഡയറക്ടറായി നിയമിക്കും.