News Kerala

സിഎജി റിപ്പോര്‍ട്ടില്‍ ബെഹ്‌റയ്‌ക്കെതിരെ ഗുരുതര പരാമര്‍ശം; 25 റൈഫിളും 12,000 ബുള്ളറ്റും കാണാനില്ല

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബഹ്‌റയ്‌ക്കെതിരേ സി എജി റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശം. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയതില്‍ ബഹ്‌റ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി. 33 ലക്ഷം രൂപാ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ ബഹ്‌റ നല്‍കിയതായി സി.എ.ജി. 25 റൈഫിളുകളും. 12,000ല്‍ അധികം ബുള്ളറ്റുകളും ക്യാമ്പില്‍ നിന്ന് കാണാതായതായും പകരം ഡമ്മി ബുള്ളറ്റുകള്‍ കൊണ്ടുവച്ചതായും റിപ്പോര്‍ട്ടിലുണ്ട്.