News Kerala

കിഫ്‍ബിയെ തകർക്കാൻ സിഎജി ഗൂഢാലോചന നടത്തിയെന്ന് തോമസ് ഐസക്

തിരുവനന്തപുരം: സിഎജിക്കെതിരെ ധനമന്ത്രി തോമസ് ഐസക്. കിഫ്‍ബിയെ തകർക്കാൻ സിഎജി ഗൂഢാലോചന നടത്തിയെന്ന് തോമസ് ഐസക് സഭയിൽ പറഞ്ഞു. ഓഡിറ്റിങിൽ ഒരു ഘട്ടത്തിലും ഉന്നയിക്കാത്ത ഭരണഘടനാ പ്രശ്നമാണ് സിഎജി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്. കരട് റിപ്പോർട്ടിൽ ഇല്ലാത്ത പലതും സിഎജി അന്തിമ റിപ്പോർട്ടിൽ ചേർത്തെന്നും ഐസക് പറഞ്ഞു.