News Kerala

സിഎജി രാഷ്ട്രീയം കളിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: സിഎജി രാഷ്ട്രീയം കളിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ബിജെപിയുടെ നിയന്ത്രണം സിഎജിയെ സ്വാധീനിക്കുന്നു. വികസനം അട്ടിമറിക്കുന്ന അന്വേഷണ ഏജൻസികളുടെ നടപടിക്കെതിരെ ശക്തമായ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യോഗത്തിന് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു.