News Kerala

ഇന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ ദിനം; അടുത്തറിയാം എയര്‍ ട്രാഫിക് കണ്‍ട്രോളിങ്ങിനെ

ഇന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ ദിനമാണ്. സുരക്ഷ ഉറപ്പാക്കാന്‍ ആകാശത്തും നിലത്തും വിമാനങ്ങളെ നയിക്കാന്‍ സഹായിക്കുന്ന സൂപ്പര്‍ഹീറോകളാണ് എയര്‍ ട്രാഫിക് കണ്‍ട്രോളറുകള്‍. ലോകത്ത് തന്നെ ഏറ്റവും സമ്മര്‍ദമേറിയ ഈ മേഖല ഉദ്യോഗസ്ഥര്‍ക്ക് എന്നും വെല്ലുവിളിയാണ്. കരിപ്പൂര്‍ വിമാനത്താവളത്തിലെ അതീവ സുരക്ഷാ മേഖലയായ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറില്‍ നിന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്കൊപ്പം എം.ജയപ്രകാശ് ചേരുകയാണ്. അടുത്തറിയാം എയര്‍ ട്രാഫിക് കണ്‍ട്രോളിങ് എന്ന അസാധാരണ ദൗത്യത്തെ.