News Kerala

നിയമനമാകാതെ 2017-ലെ ബുക്ക് ബൈന്‍ഡര്‍ തസ്തിക

ചാലക്കുടി: 2017-ലെ ബുക്ക് ബൈന്‍ഡര്‍ വേരിയസ് തസ്തികയിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷയിലെ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കിയില്ലെന്ന് പരാതി. വിവരാവകാശപ്രകാരം ലഭിച്ച മൂന്ന് ഒഴിവുകളിലേക്കും ഇതുവരെ നിയമനം നടത്തിയിട്ടില്ല എന്നാണ് പരാതി. ഈ തസ്തികയിലേക്ക് ലാസ്റ്റ് ഗ്രേഡുകാര്‍ക്ക് സ്ഥാനക്കയറ്റം കൊടുത്തുകൊണ്ട് ഒഴിവുകള്‍ നികത്തപ്പെടുകയാണെന്നും പരാതിയില്‍ പറയുന്നു.