News Kerala

മുഖ്യമന്ത്രിയേയും, ആരോഗ്യമന്ത്രിയേയും പ്രശംസിച്ച് കർദിനാൾ ആലഞ്ചേരി

കൊച്ചി: മുഖ്യമന്ത്രിയേയും,ആരോഗ്യമന്ത്രിയേയും പ്രശംസിച്ച് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി. പ്രതിസന്ധികളെ വെല്ലുവിളികളായി കണ്ട് നേരിട്ട് വിജയിച്ചവരാണിവർ. ഇനി ആര് ഭരിച്ചാലും ആരോഗ്യമന്ത്രിയായി കെ.കെ.ശൈലജ മതിയെന്നും കത്തോലിക്ക മെത്രോൻ സമിതിയുടെ പഠന ശിബിരത്തിൽ കർദിനാൾ പറഞ്ഞു.