News Kerala

വിവാദ കാര്‍ട്ടൂണ്‍ പുരസ്‌കാരം പുനഃപരിശോധിക്കില്ല; സര്‍ക്കാര്‍ നിര്‍ദേശം ലളിതകലാ അക്കാദമി തള്ളി

തൃശ്ശൂര്‍: കേരള ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ അവാര്‍ഡ് നിര്‍ണയം പുനഃപരിശോധിക്കേണ്ടതില്ലെന്ന് തൃശ്ശൂരില്‍ ചേര്‍ന്ന നിര്‍വാഹക സമിതിയോഗവും ജനറല്‍ കൗണ്‍സില്‍ യോഗവും തീരുമാനിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേന്ദ്രകഥാപാത്രമായ കാര്‍ട്ടൂണിന് പുരസ്‌കാരം നല്‍കിയത് പുനഃപരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.