News Kerala

സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; മന്ത്രി ജി. സുധാകരനെതിരെ കേസ്

അലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ മന്ത്രി ജി. സുധാകരനെതിരെ കേസ്. മാര്‍ച്ച് 29ന് കോടതിയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് സമന്‍സ് അയയ്ക്കാനും അമ്പലപ്പുഴ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. സുധാകരന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ ഉഷാ സാലി എന്ന വനിതയാണ് പരാതിക്കാരി. 2016ല്‍ തോട്ടപ്പള്ളി ലക്ഷ്മിത്തോപ്പ് റോഡിന്റെ നിര്‍മാണോത്ഘാടന വേളയില്‍ വേദിയില്‍ ഉണ്ടായിരുന്ന സിപിഎം ബ്രഞ്ച് സെക്രട്ടറി കൂടിയായ ഉഷാ സാലിയെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്നാണ് പരാതി.