News Kerala

മരിച്ച വ്യക്തിയുടെ പെന്‍ഷന്‍ തട്ടിയെടുത്തു; സിപിഎം പ്രാദേശിക നേതാവിനെതിരെ കേസ്

കണ്ണൂര്‍: മരിച്ച വ്യക്തിയുടെ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവത്തില്‍ സി.പി.എം പ്രാദേശിക വനിതാ നേതാവ് സ്വപ്നയ്‌ക്കെതിരെ കേസെടുത്തു. വഞ്ചനക്കുറ്റമടക്കം ചുമത്തിയാണ് ഇരിട്ടി പോലീസ് സ്വപ്‌നയ്‌ക്കെതിരെ കേസെടുത്തത്. പെന്‍ഷന്‍ തട്ടിപ്പ് വിഷയത്തില്‍ സിപിഎം ഇന്ന് രാഷ്ട്രീയ വിശദീകരണ യോഗവും സംഘടിപ്പിക്കുന്നുണ്ട്.