News Kerala

കൊല്ലത്തെ കശുവണ്ടിയുടെ രുചി ഇനി തിരുപ്പതിയിലെ ലഡുവിലും

കൊല്ലം: തിരുപ്പതി ക്ഷേത്രത്തിലെ പ്രധാന പ്രസാദമായ ലഡുവില്‍ ഇനി കൊല്ലത്തെ കശുവണ്ടി പരിപ്പും. ലഡു നിര്‍മ്മാണത്തിനായി സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് കശുവണ്ടി വാങ്ങാന്‍ രണ്ട് സംസ്ഥാനങ്ങളും തമ്മില്‍ ധാരണയായി. ഓരോ വര്‍ഷവും ഏകദേശം ആയിരം ടണ്‍ കശുവണ്ടി പരിപ്പ് കൊല്ലത്തു നിന്ന് തിരുപ്പതിയിലേക്ക് കൊണ്ടുപോകും.