News Kerala

ലൈഫ് അഴിമതിക്കേസ്‌ സിബിഐക്ക് അന്വേഷിക്കാം; സർക്കാരിന് തിരിച്ചടി

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സർക്കാരിന്റെയും യുണിടാക്കിന്റെയും ഹർജികൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. പദ്ധതിയുടെ നടപടിക്രമങ്ങളിൽ പ്രഥമദൃഷ്ട്യാ പിഴവുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹൈക്കോടതി ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. കേസിൽ കക്ഷി ചേരാനുളള സർക്കാരിന്റെ ഹർജി തളളി. ലൈഫ് മിഷൻ പദ്ധതിയിൽ ഉദ്യോഗസ്ഥ തലത്തിൽ ക്രമക്കേടുകൾക്ക് കൂട്ടുനിന്നു. സ്വർണക്കടത്ത് പ്രതികളായ സ്വപ്ന, സന്ദീപ് എന്നിവരടക്കം ഇതിൽ ഭാഗഭാക്കായിട്ടുണ്ട് എന്നീ കാര്യങ്ങൾ കോടതി ചൂണ്ടിക്കാണിച്ചു.