News Kerala

വാളയാര്‍ കേസില്‍ സിബിഐ ഇന്ന് ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചേക്കും

കൊച്ചി: വാളയാറില്‍ പീഡനത്തിനിരയായി പെണ്‍കുട്ടികള്‍ മരിച്ച കേസന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് സിബിഐ ഇന്ന് ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചേക്കും. കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് പത്തു ദിവസത്തിനകം തീരുമാനം അറിയിക്കാന്‍ ഹൈക്കോടതി സിബിഐയോട് നിര്‍ദേശിച്ചിരുന്നു. അതെസമയം,കേസന്വേഷണത്തില്‍ വീഴ്ച വരുത്തി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന സമരത്തിന് പിന്തുണയുമായി നിരവധി പേര്‍ കൊച്ചിയില്‍ മുടി മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.