News Kerala

ലൈഫ് കേസിൽ സംസ്ഥാന സർക്കാരിന്റെ അപേക്ഷ ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ അപേക്ഷ ഇന്ന് സുപ്രീം കോടതിയിൽ. സിബിഐ അന്വേഷണത്തിന് എതിരെ ഫയൽ ചെയ്ത അപ്പീൽ ഉടൻ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രത്യേക അപേക്ഷ നൽകുക. ഹൈകോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണം എന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.