News Kerala

ലൈഫ് മിഷന്‍ സിബിഐ അന്വേഷണം: സംസ്ഥാന അപ്പീലില്‍ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ കേസ് സിബിഐയ്ക്ക് വിട്ടതിനെതിരായ സംസ്ഥാന സര്‍ക്കാര്‍ അപ്പീലില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. കേന്ദ്രസര്‍ക്കാരിനും സിബിഐയ്ക്കുമാണ് നോട്ടീസ് അയച്ചത്.രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ ചോദ്യം ചെയ്യുന്ന വിഷയമാണിതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ സിബിഐയ്ക്ക് അന്വേഷിക്കാന്‍ കഴിയില്ല. കേസില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടെന്നും സംസ്ഥാനസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.