News Kerala

സുനാമി ബാധിതരുടെ വീട് നിര്‍മാണത്തെക്കുറിച്ചുള്ള സിബിഐ അന്വേഷണം രണ്ടാംഘട്ടത്തിലേക്ക്

കൊല്ലം: സുനാമി ബാധിതര്‍ക്ക് നിര്‍മിച്ചു നല്‍കിയ വീടുകളെക്കുറിച്ചുള്ള സി.ബി.ഐ അന്വേഷണം രണ്ടാംഘട്ടത്തിലേക്ക്. വീടുകളുടെ വിവരങ്ങള്‍ കൊല്ലം ജില്ലാഭരണകൂടം സി.ബി.ഐയ്ക്ക് കൈമാറി. രണ്ട് ഏജന്‍സികള്‍ നിര്‍മിച്ചു നല്‍കിയ 30 വീടുകളുടെ രേഖകള്‍ അടങ്ങിയ ഫയലും റിപ്പോര്‍ട്ടുമാണ് സി.ബി.ഐക്ക് നല്‍കിയത്.