News Kerala

കരിപ്പൂരിലെ സിബിഐ റെയ്ഡിൽ കസ്റ്റംസ് സൂപ്രണ്ടിന്റെ വീട്ടിൽ നിന്ന് 5 ലക്ഷം രൂപ പിടികൂടി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ സിബിഐ പരിശോധനയിൽ കസ്റ്റംസ് സൂപ്രണ്ടിന്റെ വീട്ടിൽ നിന്ന് 5 ലക്ഷം രൂപ പിടികൂടി. പണം വാങ്ങി സിഗററ്റും സ്വർണവും ഇലക്ട്രോണിക്സ് സാധനങ്ങളും കടത്താൻ ഉദ്യോഗസ്ഥർ കൂട്ട് നിന്നതായും കണ്ടെത്തി. 1 കോടി രൂപ വിലമതിക്കുന്ന സാധങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീട്ടിൽ നിന്നും പിടികൂടി സിബിഐ കേസെടുത്തേക്കും.