News Kerala

ലൈഫ് കേസ്: ഫയലുകൾ ആവശ്യപ്പെട്ട് ലൈഫ് മിഷനും വിജിലൻസിനും സിബിഐ ഇന്നു കത്തു നൽകും

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട ഫയലുകൾ നൽകണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷനും വിജിലൻസിനും സിബിഐ ഇന്നു കത്തു നൽകും. കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സിബിഐയുടെ നീക്കം.