പെരിയ കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘത്തിന് ക്യാമ്പ് ഓഫീസ് അനുവദിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: പെരിയഇരട്ടക്കൊലപാതകം അന്വേഷിക്കുന്ന സി.ബി.ഐ സംഘത്തിന് ക്യാമ്പ് ഓഫീസ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പി.ഡബ്ല്യുഡി റസ്റ്റ് ഹൗസാകും ക്യാമ്പ് ഓഫീസായി അനുവദിക്കുക. അടുത്ത ആഴ്ച ഓഫീസ് കൈമാറും. ജീവനക്കാരെ അനുവദിക്കുന്ന കാര്യം ഡി.ജി.പിയുടെ പരിഗണനയില്‍. രണ്ട് തവണ സി.ബി.ഐ കത്തയച്ച ശേഷമാണ് സര്‍ക്കാര്‍ ക്യാമ്പ് ഓഫീസ് അനുവദിച്ചത്.