News Kerala

ക്ലീൻ ബീച്ച് മിഷൻ പദ്ധതിയിലൂടെ ബീച്ചുകൾ വൃത്തിയായി സൂക്ഷിക്കുകയാണ് കോഴിക്കോട്ടുകാർ

കോഴിക്കോട്: ജില്ലയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ബീച്ചുകൾ വൃത്തിയായി സൂക്ഷിക്കുകയാണ് ക്ലീൻ ബീച്ച് മിഷൻ പദ്ധതിയിലൂടെ കോഴിക്കോട്ടുകാർ. ജില്ലാ കളക്ടറും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളുമെല്ലാം ചേർന്ന് കഴിഞ്ഞ നാല് മാസമായി ഞായറാഴ്ച്ചകളിൽ വിവിധ ഭാഗങ്ങളിൽ ശുചീകരണം നടത്തുന്നു.