News Kerala

ബജറ്റിനെതിരെ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്

കോഴിക്കോട്: മലബാറിന് പ്രതിക്ഷിച്ചതൊന്നും കിട്ടാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്. ടൂറിസം മേഖലയിലും അടിസ്ഥാന വികസന മേഖലയിലും മലബാറിന് കൂടുതല്‍ ബജറ്റ് വിഹിതം പ്രതീക്ഷിച്ചെങ്കിലും അത് ലഭിക്കാത്തത് നിരാശാജനകമെന്നാണ് വ്യാപാര സമൂഹത്തിന്റെ വിലയിരുത്തല്‍.