News Kerala

കമറുദ്ദീന്‍ എംഎല്‍എ ഉള്‍പ്പെട്ട നിക്ഷേപത്തട്ടിപ്പ് കേസില്‍ സമവായ നീക്കങ്ങള്‍ പാളുന്നു

കാസര്‍കോട്: എം.സി കമറുദ്ദീന്‍ എം.എല്‍.എ ഉള്‍പ്പെട്ട നിക്ഷേപത്തട്ടിപ്പ് കേസില്‍ മുസ്ലീംലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ട് നടത്തുന്ന സമവായ നീക്കങ്ങള്‍ പ്രതിസന്ധിയിലേക്കെന്ന് സൂചന. യഥാര്‍ത്ഥ ആസ്തി വിവരക്കണക്ക് ലഭിക്കാതെ നിക്ഷേപകരുടെ മീറ്റിംഗ് പോലും വിളിച്ചു ചേര്‍ക്കാന്‍ കഴിയില്ലെന്നാണ് സമവായ ചുമതലയുള്ള പാര്‍ട്ടി ജില്ല ട്രഷറര്‍ മാഹിന്‍ കല്ലട്ര പറയുന്നത്.