News Kerala

സഭാ തര്‍ക്കം: സര്‍ക്കാര്‍ നിലപാട് പ്രശംസനീയമെന്ന് പാത്രിയാര്‍ക്കീസ് ബാവ

ദുബായ്: സഭാ തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ പ്രശംസനീയമെന്ന് ആഗോള സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ. ഭൂരിപക്ഷം വരുന്ന സഭാ വിശ്വാസികള്‍ പള്ളിയില്‍ നിന്ന് പുറത്താക്കപ്പെടുന്ന സാഹചര്യം വിഷമമുണ്ടാക്കുന്നു. താന്‍ കേരളത്തില്‍ വന്ന് താമസിച്ച് സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാര്‍ത്രിയാര്‍ക്കീസ് ബാവ ദുബായില്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.