News Kerala

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. നെട്ടയം സ്വദേശി (76) തങ്കപ്പന്‍ ആണ് മരിച്ചത്. ശനിയാഴ്ച മുംബൈയില്‍ നിന്നെത്തിയ ഇദ്ദേഹത്തെ മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മരണ ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24 ആയി.