News Kerala

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; കോട്ടയത്ത് ചികിത്സയിലിരുന്നയാൾ മരിച്ചു

കോട്ടയം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കാഞ്ഞിരപ്പള്ളി പാറത്തോട് ഇടക്കുന്നം സ്വദേശി അബ്ദുൾ സലാം(71) ആണ് മരിച്ചത്. ഇദ്ദേഹത്തിന് വൃക്കരോഗവും കടുത്ത പ്രമേഹവും ഉണ്ടായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന ഇദ്ദേഹത്തിന്റെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടികയിൽ നിരവധി പേർ ഉൾപ്പെടുന്നുണ്ട്.