News Kerala

കോവിഡിന്റെ മറവില്‍ താല്‍ക്കാലിക ജീവനക്കാരായ ഇടത് അനുഭാവികളുടെ തൊഴില്‍ സ്ഥിരപ്പെടുത്താന്‍ നീക്കം

തിരുവനന്തപുരം: കോവിഡിന്റെ മറവില്‍ താല്‍ക്കാലിക ജീവനക്കാരായ ഇടത് അനുഭാവികളെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ അസി. പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ തൊഴില്‍വകുപ്പില്‍ സ്ഥിരപ്പെടുത്തിയ ഉത്തരവിന്റെ പകര്‍പ്പ് മാതൃഭൂമിന്യൂസിന്. ഐ.ടി വകുപ്പിന് കീഴിലുള്ള സിഡിറ്റില്‍ 50ലധികം താല്‍ക്കാലിക ജീവനക്കാര സ്ഥിരപ്പെടുത്താനുള്ള നീക്കം അന്തിമഘട്ടത്തിലാണ്.