News Kerala

സിമെന്റ് വിലവര്‍ദ്ധനവ്; നിര്‍മാണ മേഖലയ്ക്ക് തിരിച്ചടി

കോഴിക്കോട്: സിമെന്റ് വിലവര്‍ദ്ധനവ് നിലവില്‍ വന്നതോടെ കെട്ടിട നിര്‍മാണച്ചെലവിലുണ്ടായത് 30 ശതമാനത്തിന്റെ വര്‍ദ്ധനവ്. നിര്‍മാണച്ചെലവ് പെട്ടെന്ന് കൂടിയതോടെ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍മാണ ജോലികള്‍ ഏറ്റെടുത്തിരിക്കുന്ന ഗവണ്‍മെന്റ് കോണ്‍ട്രാക്ടര്‍മാരടക്കം ജോലികള്‍ നിര്‍ത്തിവയ്ക്കുന്നതിനെക്കുറിച്ച് ആലോചിച്ചു തുടങ്ങി. ഇത് പ്രളയാനന്തര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും തിരിച്ചടിയാകും.