News Kerala

സംസ്ഥാനത്ത് സിമന്റ് ക്ഷാമം രൂക്ഷമാകുന്നു

കോഴിക്കോട്: സിമന്റ് വില ഉയര്‍ത്തുന്നതിനായി കമ്പനികളുടെ പിന്തുണയോടെ ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് സമരം മൂന്നാം ദിവസം പിന്നിട്ടു. സിമന്റ് ഡീലേഴ്‌സ് ഉള്‍പ്പടെ സമരത്തെ എതിര്‍ക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തേക്കുള്ള സിമന്റ് വരവ് പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ഇതോടെ സിമന്റ് ക്ഷാമം തുടങ്ങി. സിമന്റ് ക്ഷാമം തുടര്‍ന്നാല്‍ പ്രളയാനന്തര നിര്‍മാണ പ്രവര്‍ത്തനങ്ങളടക്കം പ്രതിസന്ധിയിലാകും.