പോളിങ് ബൂത്തുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ ആലോചന
ന്യൂഡൽഹി: നിയമസഭാ തെരെഞ്ഞെടുപ്പിൽ ഇത്തവണ കേരളത്തിൽ പോളിങ് ബൂത്തുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ ആലോചിക്കുന്നു. കോവിഡ് പ്രതിരോധ നടപടികൾ ഉറപ്പ് വരുത്തി തെരെഞ്ഞെടുപ്പ് നടത്തുന്നതിന് ആണ് ബൂത്തുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ കമ്മീഷൻ ആലോചിക്കുന്നത്. ഡെപ്യുട്ടി തെരെഞ്ഞെടുപ്പ് കമ്മീഷണർ സുധീപ് ജയിന്റെ നേതൃത്വത്തിൽ ഉള്ള മൂന്ന് അംഗ സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.