പക്ഷിപ്പനി മനുഷ്യരിലേക്ക് പടരുമോയെന്ന് പരിശോധിക്കാനാണ് കേന്ദ്രസംഘം എത്തുന്നത് - കെ.രാജു
ആലപ്പുഴ: പക്ഷിപ്പനി മനുഷ്യരിലേക്ക് പടരുമോയെന്ന് പരിശോധിക്കാനാണ് കേന്ദ്രസംഘം എത്തുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു. നിലവിലെ താറാവിന്റെ വില പരിഗണിച്ചാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് മറ്റിടങ്ങളിലേക്ക് പക്ഷിപ്പനി ബാധിച്ചിട്ടില്ല. ചിലയിടങ്ങളില്‍ പക്ഷികള്‍ ചത്ത് വീണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഇവ പരിശോധിക്കാന്‍ നിര്‍ദേശം നല്കി. മന്ത്രിയുമായി കണ്ണന് നായര്‍ നടത്തിയ അഭിമുഖത്തിലേക്ക്.