News Kerala

കേരളത്തിൽ ആർടിപിസിആർ ടെസ്റ്റുകൾ വേണ്ടത്ര ഉപയോഗിക്കുന്നില്ലെന്ന് കേന്ദ്രസംഘം

കോവിഡ് പ്രതിരോധത്തിൽ കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്രസംഘം. മിക്ക ജില്ലകളിലും വേണ്ടത്ര പരിശോധന നിരീക്ഷണ സംവിധാനങ്ങളില്ലെന്നും രോഗം കണ്ടെത്തുന്നതിൽ മെല്ലെപ്പോക്കെന്നും കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട്. ആർ ടി പി സി ആർ ടെസ്റ്റുകൾ വേണ്ടത്ര ഉപയോഗിക്കുന്നില്ല. രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തുന്നതിൽ അലംഭാവം കാട്ടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കേരളം സന്ദർശിച്ച കേന്ദ്ര സംഘം അന്തിമ റിപ്പോർട്ട് ആരോഗ്യ മന്ത്രാലയത്തിന് സമർപ്പിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.