News Kerala

കോവിഡ് രണ്ടാംതരംഗം നിയന്ത്രിക്കുന്നതിനായി ആലപ്പുഴ ജില്ലയ്ക്ക് കേന്ദ്രസർക്കാരിന്റെ ജാഗ്രതാ നിർദേശം

 ആലപ്പുഴ: കോവിഡ് രണ്ടാംതരംഗം നിയന്ത്രിക്കുന്നതിനായി ആലപ്പുഴ ജില്ലയ്ക്ക് കേന്ദ്രസർക്കാരിന്റെ ജാഗ്രതാ നിർദേശം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആലപ്പുഴയിൽ 10.7 ശതമാനമാണെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇതുകുറച്ചുകൊണ്ടുവന്നില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും എന്നാണ് മുന്നറിയിപ്പ്.