ദിനം പ്രതി നൂറില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് വാക്സിന് നല്‍കരുതെന്ന് കേന്ദ്ര നിര്‍ദ്ദേശം
ന്യൂഡൽഹി: ദിനം പ്രതി നൂറില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് വാക്സിന് നല്‍കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. രാജ്യത്താകമാനം ശനിയാഴ്ച്ച കുത്തിവെയ്പ്പ് തുടങ്ങാനിരിക്കെ, 1.65 കോടി ഡോസ് വാക്സിനുകള്‍ സംസ്ഥാനങ്ങളില്‍ എത്തിച്ചതായും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.