അഴീക്കലിലെ കോസ്റ്റ് ഗാര്‍ഡ് അക്കാദമി പദ്ധതി കേന്ദ്രം ഉപേക്ഷിച്ചു
ന്യൂഡല്‍ഹി: അഴീക്കലിലെ നിര്‍ദിഷ്ട കോസ്റ്റ് ഗാര്‍ഡ് അക്കാദമി പദ്ധതി കേന്ദ്രം ഉപേക്ഷിച്ചു. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി പദ്ധതിക്ക് ലഭിച്ചില്ല. പദ്ധതി പ്രദേശം തീരദേശ പരിപാലന മേഖലയില്‍ ഉള്‍പ്പെടുന്നതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയില്ലെന്ന് സര്‍ക്കാര്‍ രാജ്യസഭയില്‍ അറിയിച്ചു. സിആര്‍ഇസഡ് ഒന്നില്‍ പെടുന്നതിനാല്‍ നിര്‍മ്മാണത്തിന് അനുമതി നല്കാന് കഴിയില്ല. അതിനാല്‍ ഈ പദ്ധതി ഉപേക്ഷിക്കുകയാണെന്നാണ് പ്രതിരോധ മന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചത്.