News Kerala

കോസ്റ്റ് ഗാര്‍ഡ് അക്കാദമി വിവാദം; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി എളമരം കരീം

ന്യൂഡല്‍ഹി: കേരള തീരത്തെ സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് അഴീക്കലില്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചതെന്ന് മുന്‍ സംസ്ഥാന വ്യവസായ മന്ത്രി എളമരം കരിം. സുരക്ഷാ ഭീഷണി ഇല്ലാതായോയെന്ന് പദ്ധതി ഉപേക്ഷിച്ച കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണം. ഭൂമി അനുയോജ്യമാണെന്ന് പ്രതിരോധ വകുപ്പ് പരിശോധിച്ച് ഉറപ്പാക്കിയതാണെന്നും എളമരം കരിം പറഞ്ഞു.