News Kerala

മൂവായിരത്തോളം പേര്‍ക്ക് നോമ്പുതുറക്കാന്‍ സൗകര്യമൊരുക്കി സി.എച്ച് സെന്റര്‍

കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നോമ്പുകാലത്ത് ആശ്വാസമാവുകയാണ് സി.എച്ച് സെന്റര്‍. മൂവായിരത്തോളം പേര്‍ക്ക് നോമ്പ് അനുഷ്ഠിക്കാനുള്ള സൗകര്യമാണ് ദിവസവും സി.എച്ച് സെന്റര്‍ ഒരുക്കുന്നത്.