News Kerala

കബനീ നദി ഗതിമാറി ഒഴുകി; കുറുവ ദ്വീപിനു സമീപത്തെ ചാലിഗദ്ദ ആദിവാസി കോളനി പൂര്‍ണമായും തകര്‍ന്നു

വയനാട്: കബനീ നദി ഗതിമാറി ഒഴുകിയതിനെത്തുടര്‍ന്ന് വയനാട് കുറുവ ദ്വീപിനു സമീപത്തെ ചാലിഗദ്ദ ആദിവാസി കോളനി പൂര്‍ണമായും തകര്‍ന്നു. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് മടങ്ങി എത്തിയപ്പോഴാണ് വീടുകള്‍ തകര്‍ന്ന കാഴ്ച ആദിവാസികള്‍ കാണുന്നത്.