News Kerala

ജനങ്ങളോടോ ചലഞ്ച്? - പ്രത്യേക ചര്‍ച്ച

സാലറി ചലഞ്ച് വഴി ജീവനക്കാരില്‍ നിന്ന് പിരിച്ച 136 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാത്ത കെഎസ്ഇബി വന്‍വിവാദച്ചുഴിയിലേക്ക് കൂപ്പുകുത്തി. തുക ഒറ്റത്തവണയായി നല്‍കുമെന്ന് ചെയര്‍മാന്‍ അറിയിച്ചിട്ടുണ്ട്. സാലറി ചലഞ്ച് വഴി കെഎസ്ഇബി ജീവനക്കാരില്‍ നിന്ന് പിരിച്ച 136 കോടി രൂപ ഒരു വര്‍ഷം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയില്ല. ജനങ്ങളോടോ ചലഞ്ച്? - പ്രത്യേക ചര്‍ച്ച.