News Kerala

ചന്ദ്രബോസ് വധക്കേസ് പ്രതി നിസാമിന് പരോള്‍

കൊച്ചി: ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിസാം പരോളിലിറങ്ങി. കൊച്ചിയിലെ ഫ്ളാറ്റില്‍ ഹൃദ്രോഗ ബാധിതയായി കഴിയുന്ന അമ്മയെ കാണാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്. മുഴുവന്‍ സമയ പോലീസ് നിരീക്ഷണം അടക്കമുള്ള കര്‍ശന വ്യവസ്ഥകളോടെയാണ് നിസാമിന് കോടതി പരോള്‍ നല്‍കിയത്.