News Kerala

ചെല്ലാനത്ത് ജില്ലാകളക്ടര്‍ക്ക് നേരെ തീരദേശവാസികളുടെ പ്രതിഷേധം

കൊച്ചി: കടലാക്രമണം രൂക്ഷമായി ചെല്ലാനം പ്രദേശത്തെത്തിയ എറണാകുളം ജില്ലാകളക്ടര്‍ക്കുനേരെ തീരദേശവാസികളുടെ പ്രതിഷേധം. ഈ കാലവര്‍ഷത്തിലും കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തിയാക്കാത്തതിലാണ് ജനം പ്രതിഷേധിച്ചത്. കടലാക്രമണം രൂക്ഷമായ പ്രദേശത്തെ വീടുകളില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറില്ല എന്ന നിലപാടിലാണ് ഇത്തവണ ജനം.