News Kerala

ദേശീയ പണിമുടക്ക് സംസ്ഥാനത്ത് ഹര്‍ത്താലായി മാറരുതെന്ന് രമേശ് ചെന്നിത്തല

കൊച്ചി: ദേശീയ പണിമുടക്ക് സംസ്ഥാനത്ത് ഹര്‍ത്താലായി മാറരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സംബന്ധിച്ച നിര്‍ദ്ദേശം പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാര്‍ട്ടികള്‍ ചേര്‍ന്ന് കേരളത്തെ കൊലക്കളമാക്കി മാറ്റുകയാണ്. പോലീസ് നോക്കുകുത്തിയാകുകയാണ്. കേരളത്തെ ഭ്രാന്തലായമാക്കി മാറ്റാനുള്ള ശ്രമത്തിനെതിരെ സ്വാമി വിവേകാന്ദന്റെ ജന്മദിനത്തില്‍ ഉപവാസം നടത്തും. 23 ന് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.